പിടിച്ചെടുത്തത് എഴുപതിനായിരം രൂപയോളം; ഉള്ളിയേരിയിൽ പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിൽ


Advertisement

ഉള്ളിയേരി: പണം വച്ച് ചീട്ടുകളിച്ച സംഘം അറസ്റ്റിലായി. ഉള്ളിയേരി ബസ് സ്റ്റാന്റിന് സമീപമുള്ള കടമുറിയിൽ വച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് പത്ത് പേരടങ്ങിയ സംഘത്തെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 70,400 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Advertisement

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇവരെ പിടികൂടിയത്. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അത്തോളി പൊലീസ് ഉള്ളിയേരി പരിശോധന നടത്തിയത്. ഇവർ ചീട്ടുകളിച്ചിരുന്ന കെട്ടിടത്തിന് നമ്പർ ഇല്ലായിരുന്നു എന്നും വിവരമുണ്ട്.

Advertisement

അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടതായി അത്തോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അത്തോളി സബ് ഇൻസ്പെക്ടർ രാജീവ്, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഓമാരായ ഷിജു, പ്രവീൺ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് ചീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തത്.

Advertisement