വീണത് കളിക്കുന്നതിനിടെ, ഒരു കുട്ടി രക്ഷപ്പെട്ടത് പടവില്‍ പിടിച്ചതിനാല്‍, മണിയൂരില്‍ കിണറില്‍ വീണ് മരിച്ച അഞ്ചുവയസുകാരന്റെ സംസ്‌കാരം ഇന്ന്


Advertisement

മണിയൂര്‍: കരുവഞ്ചേരിയില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ച അഞ്ചുവയസുകാരന്റെ സംസ്‌കാരം ഇന്ന്. വടക്കേചാലില്‍ നിഖിലിന്റെ മകന്‍ നിവാനാണ് ഇന്നലെ വൈകുന്നേരം കിണറ്റില്‍ വീണ് മരിച്ചത്.

Advertisement

നിവാനൊപ്പം നിഖിലിന്റെ സഹോദരിയുടെ മകളും കിണറ്റില്‍ വീണിരുന്നു. പടവില്‍ പിടിത്തം കിട്ടിയതിനാല്‍ ഈ കുട്ടി വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.

Advertisement

അവധിക്കാലമായതിനാല്‍ വീട്ടില്‍ ബന്ധുക്കള്‍ വിരുന്നിനെത്തിയിരുന്നു. കുട്ടികളെല്ലാം കൂടി പറമ്പില്‍ ഓടിക്കളിക്കുന്നതിനിടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലുളള ഉപയോഗിക്കാത്ത കിണറ്റില്‍ രണ്ടു കുട്ടികള്‍ വീഴുകയായിരുന്നു. ആള്‍മറയില്ലാത്ത കിണര്‍ കാടുമൂടിയ നിലയിലായിരുന്നു. കുട്ടികള്‍ വീണത് ശ്രദ്ധയില്‍പ്പെട്ടതോടെ കൂടെ കളിച്ച മറ്റ് കുട്ടികള്‍ ബഹളം വയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരുമെത്തിയപ്പോള്‍ പടവില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയാണ് നിവാന്‍ കിണറ്റിലുണ്ടെന്ന് പറഞ്ഞത്. അധികം വൈകാതെ തന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement

പരിക്കേറ്റ കുട്ടിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിവാന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിക്കും.