ജനങ്ങള്‍ക്ക് ആരോഗ്യ അറിവുകള്‍ പകര്‍ന്നും സൗജന്യ പരിശോധനകള്‍ നടത്തിയും ഡോക്ടര്‍മാര്‍; പൊയില്‍ക്കാവില്‍ മഹാത്മാഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും


കൊയിലാണ്ടി: മഹാത്മാഗാന്ധി സേവാഗ്രാം പൊയില്‍ക്കാവും വി.പി.എസ് ലേക്‌ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോടും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്‌മണ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകള്‍, സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രായമായവരുടെ ആരോഗ്യ ബുദ്ധിമുട്ടുകള്‍ മുതലായവയ്ക്ക് പ്രശസ്ത ഡോക്ടറും സംഗീതജ്ഞനുമായ ഡോ.മെഹറൂഫ് രാജിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും നടന്നു.

സൗജന്യ തൈറോയിഡ് പരിശോധന, സൗജന്യ പി.എഫ്.ടി (ആസ്ത്മ പരിശോധന), പ്രമേഹ നിര്‍ണ്ണയം , ബോഡി മാസ്സ് ഇന്‍ഡക്‌സ്, രക്തസമ്മര്‍ദ്ദ പരിശോധന എന്നിവ ഡോ.ജയശ്രീ, ഡോ.രമേശ് പുല്ലാട്ട് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

മഹാത്മാഗാന്ധി സേവാഗ്രാം ചെയര്‍മാന്‍ മനോജ്.യു.വി അധ്യക്ഷനായിരുന്ന ചടങ്ങില്‍ മുരളി തൊറോത്ത്, എ.ഹംസ, ടി.വി.സാദിക്ക്, സി.വി.അഖില്‍ എന്നിവര്‍ സംസാരിച്ചു. അഭിനവ് കണക്കശ്ശേരി, പിസി അബ്ദുള്ള, വിഘ്നേഷ്,അഷ്റഫ്, ബിജു വടക്കയില്‍, ദാസന്‍, പ്രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Summary: Free medical camp and health awareness class conducted by Mahatma Gandhi Sevagram at Poyilkav