‘പല്ലിന് കേടുവരുന്നുണ്ട്, മിഠായി കഴിക്കുന്നത് കുറച്ചോട്ടോ’; കുട്ടികൾക്കായി വീരവഞ്ചേരി എൽ പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്


കൊയിലാണ്ടി: കുട്ടികൾക്കായി വീരവഞ്ചേരി എൽ പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന്റെയും വീരവഞ്ചേരി എൽ.പി സ്ക്കൂൾ നൂറാം വാർഷികാഘോഷ സംഘാട സമിതിയുടേയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

നാല് വിഭാ​ഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. ഡെന്റൽ, ഡെർമറ്റ്, പിഡിയാട്രിക്, മെഡിസിൻ തുടങ്ങിയ വിഭാ​ഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരാണ് കുട്ടികളെ പരിശോധിച്ചത്. ക്യാമ്പ് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായി.

സ്കൂളിന്റെ നൂറാം വാർഷികാഘോഷ കമ്മറ്റി രക്ഷധികാരി പി നാരായണൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ രാഹിത മനപ്പുറത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യാപിക ഗീത കെ കുതിരോടി, പിടിഎ വൈസ് പ്രസിഡന്റ്‌ ബിജീഷ്, സ്റ്റാഫ് സെക്രട്ടറി സുജാത ടി കെ എന്നിവർ സംസാരിച്ചു.

Summary: Free medical acmp at veeravanjeri l p school