രോഗനിര്‍ണ്ണയത്തിനൊപ്പം അല്‍പ്പം ആരോഗ്യ അറിവും; കൊളാവിപ്പാലത്ത് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും


Advertisement

പയ്യോളി: നഗരസഭയിലെ 33-ാം ഡിവിഷനായ കൊളാവിപ്പാലത്ത് സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. തണല്‍ വടകരയും വടകര കോസ്റ്റല്‍ പൊലീസും അയനിക്കാട് സാഗ കലാ സാംസ്‌കാരിക വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നടന്ന പരിപാടി നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

Advertisement

കൗണ്‍സിലര്‍ ചെറിയാവി സുരേഷ് ബാബു അധ്യക്ഷനായി. വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ സി.എസ്.ദീപു മുഖ്യാതിഥിയായി.

Advertisement

തണല്‍ വടകരയിലെ രേഷ്മ, വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി.സജീവന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ എടുത്തു.

Advertisement

വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ്‌കുമാര്‍.കെ.കെ, ഇരിങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്ള, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എം.ടി.സുരേഷ് ബാബു, സി.ഡി.എസ് അംഗം റീജ.പി.പി, സാഗ കലാ സാംസ്‌കാരിക വേദിയുടെ പ്രതിനിധി ദിലീപ് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Advertisement

വിജീഷ്.ടി.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആശാ വര്‍ക്കര്‍ കെ.വി.സീമ നന്ദി പറഞ്ഞു. വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പിലും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിലും നിരവധി പേര്‍ പങ്കെടുത്തു.

ചിത്രങ്ങൾ കാണാം: