വൃക്ക രോഗം നേരത്തെ തിരിച്ചറിയാം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി തണലിന്റെ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ്
കൊയിലാണ്ടി: പെരുവട്ടൂർ റിലീഫ് കമ്മിറ്റിയും കൊയിലാണ്ടി തണലും സംയുക്തമായി പെരുവട്ടൂരിൽ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗണ്‍സിലര്‍ ജിഷ പുതിയേടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പെരുവട്ടൂര്‍ എല്‍.പി സ്‌കൂളില്‍ രാവിലെ 9മണിക്ക് ആരംഭിച്ച ക്യാമ്പില്‍ 250ൽ പരം ആളുകൾ പങ്കെടുത്തു. ചടങ്ങിൽ കൗണ്‍സിലര്‍ ചന്ദ്രിക.ടി സ്വാഗതം പറഞ്ഞു.
സുധ ടി.കെ, കൗണ്‍സിലര്‍ അസിസ് മാസ്റ്റർ, പി.ആര്‍.സി ഗ്ലോബൽ ചെയർമാൻ പി.കെ ഷമീജ്, അഷ്‌റഫ് മാസ്റ്റർ, ഷൈജു കെ.കെ, ഗഫൂർ ടി.കെ, നൂറുദ്ദീന്‍ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി.ആര്‍.സി സെക്രട്ടറി സിറാജ് ഇയ്യഞ്ചേരി നന്ദി പറഞ്ഞു.
Description: Free Kidney Diagnosing Camp by Koyilandy Thanal