18 കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ സൗജന്യ ബൂസ്റ്റര്‍ ഡോസ്: വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക്; എടുക്കാന്‍ മറക്കല്ലേ!!
കോഴിക്കോട്: പതിനെട്ടിനും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ മാസം 15 മുതല്‍ 75 ദിവസം കോവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
രാജ്യത്തെ 18നും 59നും ഇടയില്‍ പ്രായമുള്ളവരില്‍ ഒരുശതമാനം ആളുകള്‍ മാത്രമാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടുള്ളത്. കോവിഡ് മുന്‍നിര പോരാളികള്‍, 60ന് മുകളില്‍ പ്രായമുള്ളവര്‍ ഉള്‍പ്പെടുന്ന 16 കോടി ജനസംഖ്യയിലെ 26 ശതമാനം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഏപ്രില്‍ മുതലാണ് പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തു തുടങ്ങിയത്.