മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയാണോ? പേരാമ്പ്രയിലെ ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലന കേന്ദ്രത്തില്‍ സൗജന്യ പരിശീലനം ആരംഭിക്കുന്നു; വിശദമായറിയാം


പേരാമ്പ്ര: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കുള്ള പരിശീലന കേന്ദ്രത്തില്‍ (സി.സി.എം.വൈ) വിവിധ മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശാലനം.

പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആര്‍..ആര്‍.ബി, ബാങ്കിങ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്കുള്ള ആറുമാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനമാണ് നല്‍കുന്നത്.

ക്ലാസുകള്‍ ജനുവരി മൂന്നിന് ആരംഭിക്കുന്നതാണ്. ന്യൂനപക്ഷ വിഭാഗത്തിലെ യുവതി യുവാക്കള്‍ക് പുതിയ ബാച്ചിലേക്ക് ഡിസംബര്‍ 20 വരെ അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എസ്. എസ്.എല്‍.സി, ആധാര്‍ കാര്‍ഡ് ഇവയുടെ പകര്‍പ്പ് സഹിതം പരിശീലന കേന്ദ്രത്തില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ മെയില്‍ [email protected] ഫോണ്‍ : 04962612454