ആശ്വാസത്തിന്റെ നാലാം ദിനം; ഇന്നും സ്വർണവിലയിൽ വൻ ഇടിവ്


Advertisement

കൊച്ചി: സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം. തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഒരു പവന് 65,800 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

Advertisement

ഗ്രാമിന് 60 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 8,225 രൂപയായി. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് സ്വർണത്തിന് 68,480 രൂപയെന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് തുടർച്ചയായ നാല് ദിവസങ്ങളിൽ കുത്തനെ വില കുറഞ്ഞത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലിൽ ലോകവിപണി ആടിയുലഞ്ഞതോടെയാണ് വിലയിൽ മാറ്റമുണ്ടായത്.

Advertisement
Advertisement