തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


Advertisement

കോഴിക്കോട്: തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. നാലുവിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement

എരഞ്ഞിപ്പാലം മര്‍കസ് സ്‌കൂൡലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് 25 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.

Advertisement

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.

Advertisement