അംഗനവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ കുട്ടിയ്ക്കു നേരെ തെരുവുനായയുടെ ആക്രമണം; കോഴിക്കോട് രണ്ട് വയസ്സുകാരനടക്കം നാല് പേര്‍ക്ക് നായയുടെ കടിയേറ്റു


Advertisement

കോഴിക്കോട്: പയ്യാനക്കലില്‍ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. അംഗന്‍വാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു.

Advertisement

അംഗന്‍വാടിയില്‍ നിന്ന് മകന്‍ ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് അമ്മ ജുബാരിയ. വഴിയില്‍ വച്ച് ഇവരെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. ജുബാരിയയ്ക്കും ദേഹമാസകലം കടിയേറ്റിട്ടുണ്ട്.

Advertisement

അമ്മയെയും കുഞ്ഞിനെയും നായ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയാണ് അബ്ദുള്‍ ഖയൂമിനും സുഹ്‌റയ്ക്കും കടിയേറ്റത്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement

summary: four people, including a two year old boy, were injured in the attack by the stray dog