കൊയിലാണ്ടി നഗരസഭ മുന്‍ വൈസ് ചെയര്‍മാനും സി.പി.എം നേതാവുമായ യു.കെ.ദാമോദരന്‍ അടിയോടി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായ യു.കെ ദാമോദരന്‍ അടിയോടി അന്തരിച്ചു. സി.പി.എം കൊയിലാണ്ടി മുന്‍ ഏരിയ കമ്മിറ്റിയംഗവും കര്‍ഷക സംഘം നേതാവുമായിരുന്നു. എഴുപത്തിയൊന്‍പത് വയസായിരുന്നു.

രണ്ടുതവണ കൊയിലാണ്ടി നഗരസഭയില്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യ നഗരസഭ വൈസ് ചെയര്‍മാനും അദ്ദേഹമായിരുന്നു. പിന്നീട് പ്രായാധിക്യത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രധാന ചുമതലകളില്‍ നിന്ന് ഒഴിവാകുകയായിരുന്നു. നിലവില്‍ കുറുവങ്ങാട് സൗത്ത് ബ്രാഞ്ചിലെ അംഗമാണ്.

കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളില്‍ ഹെഡ് മാസ്റ്ററായി വിരമിച്ചതാണ്. 1973ലെ എന്‍.ജി.ഒ സമരകാലത്ത് കുറുവങ്ങാട് സ്കൂളില്‍ നിന്നും അദ്ദേഹം ഒറ്റയ്ക്ക് സമരത്തിന്റെ ഭാഗമായി. പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ കെ.പി.ടി.യു ജില്ലാ സെക്രട്ടറിയായി. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി .പി ഐ എം ഏരിയാ കമ്മിറ്റി അംഗം, കെ.പി ടി യു ജില്ലാ സിക്രട്ടറി, കെ.എസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ,കര്‍ഷക സംഘം ജില്ലാക്കമ്മിറ്റി അംഗം, കുറുവങ്ങാട് ചുവട് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്‌കാരം വൈകുന്നേരം നാലുമണിക്ക് കുറുവങ്ങാട്ടെ വീട്ടുവളപ്പില്‍ നടക്കും.

എളാട്ടേരിയിലെ ഉണ്യേപ്പന്‍ കണ്ടിയില്‍ പരേതരായ നാരായണന്‍ നായരുടെയും കുഞ്ഞിയമ്മയുടെയും മകനാണ്.
ഭാര്യ: ലീല ടീച്ചര്‍ (കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂള്‍ അധ്യാപിക)മക്കള്‍: അനിത (കൊടിയത്തൂര്‍ ഹൈസ്‌കൂള്‍), അഖില (അഡ്വ. കൊയിലാണ്ടി), അജിന (ഡന്റല്‍ സര്‍ജന്‍ പേരാമ്പ്ര). മരുമക്കള്‍: മനോജ് (റിട്ട. ഡി.ഇ.ഒ കോഴിക്കോട്), വിജയകൃഷ്ണന്‍ (അഡ്വ. കൊയിലാണ്ടി), സുനില്‍ (ഡന്റല്‍ സര്‍ജന്‍ പേരാമ്പ്ര). സഹോദരങ്ങള്‍: യു.കെ.രാഘവന്‍, യു.കെ.പത്മനാഭന്‍, യു.കെ.ബാലകൃഷ്ണന്‍, യു.കെ.ഭാസ്‌കരന്‍.