പൂർവ്വ വിദ്യാർത്ഥിസംഗമത്തിനൊപ്പം സ്കൂളിനൊരു സമ്മാനവും; കാപ്പാട് ഇലാഹിയ ഹയർ സെക്കന്ററി സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി പൂർവ്വ വിദ്യാർത്ഥികൾ


Advertisement

കാപ്പാട്: കാപ്പാട് ഇലാഹിയ ഹയർ സെക്കന്ററി സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി പൂർവ്വ വിദ്യാർത്ഥികൾ. 2006-2008 അധ്യയന വർഷത്തിൽ സ്കൂളിൽ പഠിച്ച പ്ലസ്ടു സി2ബി ബാച്ചിലെ വിദ്യാർത്ഥികളാണ് തങ്ങൾ പഠിച്ച സ്കൂളിന് സൗണ്ട് സിസ്റ്റം സമ്മാനിച്ചത്.

Advertisement

സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ യാദേൻ-2022 പൂർവ്വ വിദ്യാർത്ഥിസംഗമത്തിൽ വച്ചാണ് സൗണ്ട് സിസ്റ്റം കൈമാറിയത്. ചടങ്ങ് സ്കൂൾ പ്രിൻസിപ്പാൾ ഡോ. എൻ.വി.സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വഫ നൗഷാദ് അലി അദ്ധ്യക്ഷത വഹിച്ചു.

Advertisement

ഉമ്മർ ഹാജി കമ്പായത്തിൽ, പി.കെ.മുനീർ, കമലേഷ്, സുനിൽകുമാർ, ഫൈസൽ പുറക്കാട് തുടങ്ങിയവർ സംസാരിച്ചു. ജാഫർ, നദീം, അഹ്സിൻ, അഫ്‌ലിൻ, നാജിത, ഹമിദ, അൻസില എന്നിവർ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി. നഹാസ് കെ.കെ സ്വാഗതവും റാഷിദ് സി.കെ നന്ദിയും പറഞ്ഞു.

Advertisement