പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അയനിക്കാട് തരിപ്പയില്‍ കൃഷ്ണന്‍ അന്തരിച്ചു


Advertisement

പയ്യോളി: പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അയനിക്കാട് തരിപ്പയില്‍ കൃഷ്ണന്‍ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖം കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്നു. പഴയകാല കോണ്‍ഗ്രസ് നേതാവായിരുന്നു. 1980 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ചേര്‍ന്നു മല്‍സരിച്ചു ജയിച്ചാണ് പഞ്ചായത്ത് പ്രസിഡന്റാവുന്നത്.

Advertisement

എസ്.എന്‍.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്‍ കൗണ്‍സിലംഗവും അയനിക്കാട് ശാഖാ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി 10 ന് വീട്ടുവളപ്പില്‍ നടക്കും.

Advertisement

ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കള്‍: പങ്കജ, പത്മിനി, സത്യനാഥന്‍, രാജീവന്‍. മരുമക്കള്‍: രവീന്ദ്രന്‍ (വടകര), അനിത (അത്തോളി), സന്ധ്യ (അയനിക്കാട്), പരേതനായ മുരളീധരന്‍ (പയ്യോളി അങ്ങാടി).

Advertisement