കോൺഗ്രസ് നേതാവായിരുന്ന കുറുവങ്ങാട് കാഞ്ഞാരി മോഹൻദാസ് അന്തരിച്ചു
കൊയിലാണ്ടി: കോൺഗ്രസ് നേതാവ് കുറുവങ്ങാട് കാഞ്ഞാരി മോഹൻദാസ് അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. കെ.എസ്.യു കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ നാരായണൻ നായരുടെയും ലീലയുടെയും മകനാണ്.
സഹോദരങ്ങൾ: മനോജ് (കർണാടക പൊലീസ്), മിനി.
സംസ്കാരം കുറുവങ്ങാട്ടെ വീട്ട് പറമ്പിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.