Kerala budget 2024: വിദേശ നിര്‍മ്മിത മദ്യത്തിന് വില കൂടും; ലക്ഷ്യമിടുന്നത് 200 കോടിരൂപയുടെ വരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന്റെ വില വര്‍ധിക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് പത്തുരൂപ കൂട്ടി.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ലീറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചതായി ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ഇതുവഴി 200 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.[mid]