സെര്‍വര്‍ തകരാര്‍; റേഷന്‍ മസ്റ്ററിംങ് താത്ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് ഭക്ഷ്യമന്ത്രി, കൂടുതല്‍ വിവരങ്ങള്‍ അറിയാം


കോഴിക്കോട്: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിംങ് മുടങ്ങിയതിനാല്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. സെര്‍വര്‍ തകരാര്‍ മൂലമാണ് മസ്റ്ററിംങ് ഇന്ന് രാവിലെ മുടങ്ങിയത്.

എന്നാല്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ഗണനാ കാര്‍ഡില്‍ മഞ്ഞ നിറത്തിലുളള കാര്‍ഡിലുളളവര്‍ക്ക് ഇന്ന് മസ്റ്ററിംങ് നടത്താനുളള സൗകര്യമൊരുക്കാനുളള നിര്‍ദ്ദേശം  നല്‍കിയിട്ടുണ്ട്‌.
ചുവപ്പ് നിറത്തിലുളള കാര്‍ഡുകാര്‍ക്കായി നാളെ മുതല്‍ ക്രമീകരണം നടത്തുമെന്നാണ് ഉദ്ദേശിക്കുന്നത്. മസ്റ്ററിംങ് പ്രവര്‍ത്തനങ്ങല്‍ ക്രമീകരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

രാവിലെ 7.50 ആയപ്പോള്‍ മുതല്‍ മസ്റ്ററിംങ് പൂര്‍ണ്ണമായും നിലയ്ക്കുകയായിരുന്നു. നിരവധി ആളുകളാണ് നേരത്തെ തന്നെ മസ്റ്ററിംങ് പൂര്‍ത്തിയാക്കാനായി എത്തിയിരുന്നത്. നിരവധി റേഷന്‍ കടകളിലും സെര്‍വര്‍ തകരാര്‍ മൂലം മസ്റ്ററിംങ് നിര്‍ത്തിവച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തേക്ക് റേഷന്‍ വിതരണം നിര്‍ത്തിവെച്ചാണ് സംസ്ഥാനത്ത് മസ്റ്ററിംങ് ആരംഭിക്കാനൊരുങ്ങിയത്. എന്നാല്‍ സംസ്ഥാനത്താകമാനം റേഷന്‍ കടകളില്‍ സെര്‍വര്‍ തകരാര്‍ സംഭവിക്കുകയായിരുന്നു.

റേഷന്‍ കടളില്‍ എത്തിയവര്‍ മസ്റ്ററിംങ് മുടങ്ങിയതോടെ നമ്പറുകള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുകയാണ് ചിലര്‍ സെര്‍ലര്‍ തകരാര്‍ പരിപഹിക്കുമെന്ന പ്രതീക്ഷയില്‍ ഇപ്പോവും റേഷന്‍ കടകളില്‍ തുടരുന്നുണ്ട്.