സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തിക്കോടിയില്‍ ‘ഫോക്കസ്’ തീരദേശ ക്യാമ്പയിന് തുടക്കമായി
തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും കോഴിക്കോട് ജില്ലാ മിഷന്‍ സ്‌നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെയും നേതൃത്വത്തില്‍ ‘ഫോക്കസ്’ എന്ന പേരില്‍ തീരദേശ ക്യാമ്പയിന് തുടക്കമായി.
കുട്ടികളുടെയും സ്ത്രീകളുടെയും ഇടയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ഇതിനു വേണ്ട പിന്തുണ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പരിപാടിക്കുളളത്. വിമുക്തി മിഷന്റെ സഹകരത്തോടെ പരിപാടിയില്‍ ലഹരിഅവബോധ ക്ലാസ്സ് എക്‌സൈസ് പ്രിവെന്റ്റീവ് ഓഫീസര്‍ ജയപ്രകാശ് നയിച്ചു.
ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘടനം തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍
കോ-ഓര്‍ഡിനേറ്റര്‍ ആര്‍. സിന്ധു മുഖ്യാതിഥിയായ ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ പി.കെ അധ്യക്ഷത വഹിച്ചു.
തീരദേശ ക്യാമ്പയിന്‍ ഫോക്കസിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി തീരദേശ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍വേയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. വിശ്വന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രനില സത്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ഷെകീല, ബ്ലോക്ക് മെമ്പറായ റംല പി.വി, വാര്‍ഡ് മെമ്പര്‍മാരായ അബ്ദുള്‍ മജീദ്, സിനിജ, ജിഷ, ദിബിഷ, വിബിത ബൈജു, ഷീബ പുല്‍പാണ്ടി, കോസ്റ്റല്‍ എസ്.ഐ അബ്ദുള്‍ സലാം എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.
സ്‌നേഹിതാ സ്റ്റാഫ് മാജിത, ഷൈബ, ദിവ്യ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബ്യൂല എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് മെമ്പര്‍മാര്‍ നേതൃത്വം നല്‍കിയ ചടങ്ങിന് കോസ്റ്റല്‍ വളണ്ടിയര്‍ മിനി എം.എന്‍ സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിജിന നന്ദിയും പറഞ്ഞു.