മതിയായ രേഖകളില്ല; വാഹന പരിശോധനയക്കിടെ കൊടുവളളിയില്‍ നിന്നും ഒരുലക്ഷത്തോളം രൂപ പിടികൂടി ഫ്‌ളയിംഗ് സ്‌ക്വാഡ്


കൊടുവളളി: കൊടുവളളിയില്‍ ഫ്‌ലയിംഗ് സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 106500 രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം.

ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ ചിലവുകള്‍ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കള്‍, പാരിതോഷികങ്ങള്‍, ആയുധങ്ങള്‍, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനായി വിവിധ സ്‌ക്വാഡുകള്‍ ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

എല്ലാ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതോടെ കൂടുതല്‍ നിരീക്ഷണത്തിനായി സ്‌ക്വാഡുകള്‍ പരിശോധനക്ക് ഇറങ്ങും. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളില്‍ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ മനോജന്‍ കെ.പി അറിയിച്ചു.

Also Read-നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച്‌ ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ കാണാം (Watch Video)