പന്ത് തട്ടാനൊരുങ്ങി കൊയിലാണ്ടിയിലെ അഭിഭാഷകർ; ബാർ അസോസിയേഷന്റെ ഫുട്ബോൾ മത്സരത്തിനുള്ള ജേഴ്സി പ്രകാശനം ചെയ്തു, ഒപ്പം ഫസ്റ്റ് കിക്ക് ഓഫും


Advertisement

കൊയിലാണ്ടി: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കൊയിലാണ്ടി ബാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന അഡ്വ. എൻ.വി.ശ്രീധരൻ മെമ്മോറിയൽ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയായി ജേഴ്സി പ്രകാശനം ചെയ്തു. ഡിസംബർ മൂന്നിന് കാപ്പാട് ബീച്ച് ടർഫിൽ വച്ചാണ് ടൂർണമെന്റ് നടക്കുന്നത്.

Advertisement

കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അഭിഭാഷകരായ റാജിഫ്, അശ്വന്ത്, സുഭാഷ് ആർ എന്നിവർക്ക് നൽകിയാണ് ജേഴ്സി പ്രകാശനം ചെയ്തത്. അഡ്വ. മഞ്ജുഷയാണ് ഫസ്റ്റ് കിക്ക് ഓഫ് ചെയ്തത്.

അഡ്വ. പി.ടി.ഉമേന്ദ്രൻ, എ.ജി പി.ജിതിൻ എന്നിവർ സംസാരിച്ചു. അഭിഭാഷകരായ ലിജിൻ സ്വാഗതവും എം.ഉമ്മർ നന്ദിയും പറഞ്ഞു.

Advertisement
Advertisement