പൂട്ട് തകർത്ത് അകത്ത് കയറി കള്ളൻ; തിരുവങ്ങൂരിലെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണ്ണവും 10,000 രൂപയും കവർന്നു


കൊയിലാണ്ടി: തിരുവങ്ങൂരിൽ വീട്ടിൽ നിന്ന് പണവും സ്വർണ്ണാഭരണവും മോഷണം പോയതായി പരാതി. തിരുവങ്ങൂർ കാലി തീറ്റ ഫാക്റ്ററിക്ക് വടക്ക് കിഴക്ക് വശം ആവണശ്ശേരി സുനിഷയുടെ വീട്ടിലാണ് മോഷണം നടന്നത്. അഞ്ച് പവൻ സ്വർണ്ണവും പതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

രാത്രിയിൽ സുനിഷയുടെ വീട്ടിലെ ആളുകൾ ബന്ധുവിൻ്റെ വീട്ടിൽ ആണ് ഉണ്ടാവാറ്. രാവിലെ തിരികെ എത്തിയപ്പോൾ വീടിന്റെ പൂട്ട് തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷത്തിലാണ് മോഷണവിവരം അറിയുന്നത്. വാതിലിൻ്റെ പുട്ടു തകർത്താണ് മോഷ്ടക്കൾ അകത്ത് കടന്നതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് കൊയിലാണ്ടി പോലീസിൽ പരാതി നൽകി പോലീസ് അന്വേഷണം ആരംഭിച്ചു.