തട്ടുകടയ്ക്ക് പഞ്ചായത്ത് ആരോഗ്യവിഭാഗം അരലക്ഷം രൂപ പിഴ ഈടാക്കി: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വീട്ടില്‍ മരിച്ച നിലയില്‍


Advertisement

തിരുവനന്തപുരം: ആറ്റിങ്ങല്‍ ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍. ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടന്‍, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത പുറത്തറിഞ്ഞത്. നാലുപേര്‍ വിഷം കഴിച്ചതാണെന്നാണ് നിഗമനം.

Advertisement

നാലുപേരെ വീട്ടിനുള്ളില്‍ തറയില്‍ മരിച്ച നിലയിലും മണിക്കുട്ടനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കടബാധ്യതയാണ് കൂട്ടമരണത്തിന് കാരണമായത് എന്നാണ് സംശയിക്കുന്നത്. മണിക്കുട്ടന്‍ തട്ടുകട നടത്തുകയാണ്. തട്ടുകടയ്‌ക്കെതിരെ പഞ്ചായത്ത് ആരോഗ്യവിഭാഗം നടപടിയെടുക്കുകയും അരലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസമായി കടതുറന്നിരുന്നില്ല.

Advertisement

കടയിലെ ജീവനക്കാരന്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement