വടകരയിലെ സ്വകാര്യ ലോഡ്ജിൽ ഹോളി ആഘോഷത്തിനിടെ കൂട്ടത്തല്ല്; അഞ്ചുപേർക്ക് പരിക്ക്


Advertisement
വടകര: വടകരയിലെ ലോഡ്ജില്‍ ഹോളി ആഘോഷം കൂട്ടത്തല്ലിൽ അവസാനിച്ചു. ലോഡ്ജിലെ സ്ഥിരതാമസക്കാരായ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.ഇന്നലെ രാത്രി 10.30 ന് പ്ലാനറ്റ് ലോഡ്ജിലായിരുന്നു സംഭവം.
Advertisement
വടകര ദേശീയ പാതയോട് ചേര്‍ന്ന പ്ലാനറ്റ് ലോഡ്ജിലെ താമസക്കാരുടെ ഹോളി ആഘോഷമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്. ഹോളി ആഘോഷം കൊഴുപ്പിക്കാന്‍ മദ്യപിച്ച ഇവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാനക്കാരെയും രണ്ട് മലയാളികളെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisement
Summary: Five injured in a stampede during Holi celebrations at a private lodge in Vadakara