കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു.  കൊല്ലം ബീച്ചിലെ അരയന്റെ പറമ്പിൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ എന്ന തോണിയാണ് മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

Advertisement

കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോകവെ കടൽക്ഷോഭത്തിൽ തിരയിൽപ്പെട്ട് തോണി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Advertisement

അപകടത്തിൽ തോണി പൂർണ്ണമായും തകർന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അപകടത്തിൽ പെട്ട തോണി മറ്റ് മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്.

അപകടത്തിൽപെട്ട് തകർന്ന തോണി


Advertisement