കടലിന്റെ മക്കളുമായി ഒത്തുകൂടി വിദ്യാർത്ഥികൾ; ശ്രദ്ധേയമായി കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടനയുടെ മത്സ്യത്തൊഴിലാളി സംഗമം


Advertisement

കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളെ ഒന്നിച്ചിരുത്തി കൊല്ലം പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി സംഘടനയായ അന്നബഅ് നടത്തിയ മത്സ്യത്തൊഴിലാളി സംഗമം ശ്രദ്ധേയമായി. ഓഗസ്റ്റ് പത്ത് മുതൽ 31 വരെ നടക്കുന്ന ക്യൂ-കൗൻ റിസർച്ച് കോൺഫറൻസിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisement

കൊയിലാണ്ടി നഗരസഭാ കൗൺസിലർ അബ്ദുൽ അസീസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി വിഷയാവതരണം നടത്തി. ഖുർആൻ ചർച്ച ചെയ്യുമ്പോൾ കടലിനെയും മത്സ്യത്തൊഴിലാളികളെയും ഒരിക്കലും വിസ്മരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

പ്രദേശത്തെ മുതിർന്ന മത്സ്യത്തൊഴിലാളികളായ സി.കെ.ഇബ്രാഹിം കുട്ടി സാഹിബ്, സി.കെ.അബ്ദുറഹ്‌മാൻകുട്ടി സാഹിബ്, അസൈനാർ ഹാജി, നടുക്കണ്ടി അബൂബക്കർ സാഹിബ്, കോട്ടവാതിക്കൽ കാദർകുട്ടി സാഹിബ് എന്നിവരെ സംഗമത്തിന്റെ ഭാഗമായി ആദരിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു. സയ്യിദ് സൈൻ ബാഫഖി, കരീം നിസാമി, ശംസീർ അമാനി, ഇസ്സുദ്ദീൻ സഖാഫി എന്നിവർ അടക്കമുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് സംഗമത്തിന് ലഭിച്ചത്.

Advertisement