അന്നും വീട്ടിൽ നിന്നിറങ്ങിയത് ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി, എന്നാൽ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു; കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളി പ്രതാപന് വിടനൽകി നാട്


കൊയിലാണ്ടി: ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് മത്സ്യത്തൊഴിലാളിയായ വിരുന്നുകണ്ടി സ്വദേശി പുളിക്കല്‍ പ്രതാപന്‍ കഴിഞ്ഞ ദിവസവും മത്സ്യബന്ധനത്തിനായി വീട്ടിൽ നിന്നും ഇറങ്ങിയത്. അതിരാവിലെ സഹതൊഴിലാളികൾക്കൊപ്പം കടലിലേക്ക് തിരിച്ചു. എന്നാൽ ആഴക്കടലിലെത്തി മത്സ്യബന്ധനം നടത്തുന്നതിനിടെ അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അദ്ദേഹത്തെ കാരിയർ വെള്ളത്തിൽ കരയിലേക്ക് എത്തിച്ചു.   

ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് ദിവസമായി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പ്രതാപന്‍ വിടപറഞ്ഞു.   

മത്സ്യബന്ധനമായിരുന്നു ഏക ഉപജീവനമാർ​ഗം. വർഷങ്ങളായി കടലിൽപോയി മത്സ്യബന്ധനം നടത്തുന്നു. മത്സ്യത്തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു മെമ്പറായിരുന്നു പ്രതാപൻ. ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്ക്കരിച്ചു.

കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശി കടലില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു