കുരുടിമുക്കിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി


അരിക്കുളം: കുരുടിമുക്കിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. കുരുടിമുക്ക് കുന്നത്ത് മീത്തല്‍ തണ്ടേതാഴെ സന്ദീപ് ടി.കെ.(38) നെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ​ദിവസംമുതൽ കാണാതായ ഇദ്ദേ​ഹം നാട്ടിലേക്ക് തിരിച്ച് വരികയായിരുന്നു. ഉച്ചയോടെയാണ് സന്ദീപ് കൊയിലാണ്ടിയിലെത്തിയത്.

24.5.2024 ഉച്ചമുതലായിരുന്നു സന്ദീപിനെ കാണാതാവുന്നത്. ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു. പലയിടത്തും അന്വേഷിച്ചെങ്കിലും സന്ദീപിനെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തിതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്ന് സന്ദീപ് തിരിച്ചെത്തുന്നത്.  നടപടി ക്രമങ്ങൾക്ക് ശേഷം അദ്ദേഹം തിരിച്ച് വീട്ടിലെത്തി.

കുരുടിമുക്ക് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി