കുരുടിമുക്ക് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി


അരിക്കുളം: കുരുടിമുക്ക് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കുരുടിമുക്ക് കുന്നത്ത് മീത്തല്‍ തണ്ടേതാഴെ സന്ദീപ് ടി.കെ.(38) നെയാണ് കാണാതായത്.

24.5.2024 ഉച്ചമുതലാണ് കാണാതാവുന്നത്. നിലവില്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യപ്പെട്ട നിലയിലാണുള്ളത്. പലയിടത്തും അന്വേഷിച്ചെങ്കിലും ഇതുവരെയും ഇയാളെ കണ്ടെത്താനായില്ലെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.
9961455245, 8086549463, 9745809126.