പുളിയഞ്ചേരി സ്‌കൂള്‍ പരിസരം വൃത്തിയാക്കി നിര്‍മ്മാണ തൊഴിലാളി സി.ഐ.ടി.യു കൊല്ലം മേഖല കമ്മിറ്റി


കൊയിലാണ്ടി: നിര്‍മ്മാണ തൊഴിലാളി സി.ഐ.ടി.യു കൊല്ലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുളിയഞ്ചേരി സ്‌കൂള്‍ പരിസരം ശുചീകരിച്ചു.

പുളിയഞ്ചേരി യു പി സ്‌കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധമായി സി.ഐ.ടി.യു സ്ഥാപകദിനത്തോടനുബന്ധിച്ച് പത്തോളം പ്രവര്‍ത്തകരാണ് സ്‌കൂള്‍ പരിസരം ശുചീകരിക്കാനായി മുന്നിട്ടിറങ്ങിയത്. ഏരിയാ സെക്രട്ടറി എന്‍.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

വി.പി മുരളി, എന്‍.കെ ശ്രീനിവാസന്‍, കെ.പി ഭാസ്‌കരന്‍, എന്‍.കെ സുനില്‍, പി.കെ ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.