കൊടുവള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ തടഞ്ഞുനിര്‍ത്തി പോലീസിലേല്‍പ്പിച്ച് യുവതി


കൊടുവള്ളി: കൊടുവള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സംഭവത്തില്‍ കൊടുവള്ളി സ്വദേശിയായ 46 കാരന്‍ അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുന്നമംഗലത്ത് നിന്ന് കെ.എസ്.ആര്‍.ടി ബസ്സില്‍ കയറിയ യുവതിയ്ക്ക് നേരെ സൗത്ത് കൊടുവള്ളിയില്‍ വെച്ചാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്.

ഉടനെ 22 കാരിയായ പെണ്‍കുട്ടി ഇയാളെ തടഞ്ഞുവെയ്ക്കുകയും ബസ്സിലെ മറ്റ് യാത്രക്കാരും ചേര്‍ന്ന് കൊടുവള്ളി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. തുടര്‍ന്ന് ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.