വാണിമേല്‍ താവോട്ടുമുക്കില്‍ വാടകമുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍


വാണിമേല്‍: താവോട്ടുമുക്കില്‍ വാടകമുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍.  കന്യാകുമാരി സ്വദേശി ഷിബു ആണ്(38) മരിച്ചത്.

കന്യാകുമാരിയില്‍ നിന്നും വാണിമേലില്‍ കോണ്‍ഗ്രീറ്റ് ജോലിക്ക് എത്തിയതാണ് ഷിബു. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന മുറി 12മണിയായിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമയും പരിസര വാസികളും നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. തുടര്‍ന്ന് കെട്ടിട ഉടമ വളയം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.