നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; പ്രവർത്തനങ്ങൾക്ക് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ നെറ്റ് സീറോ കാർബ്ബൺ പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് തല കോർഗ്രൂപ്പിൻ്റെ പ്രഥമയോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.

ഹരിതകേരളം മിഷൻ നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരഞ്ജന വിഷയാവതരണം നടത്തി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സത്യൻ മേപ്പയ്യൂർ, ജൂനിയർ സൂപ്രണ്ട് പ്രവീൺ വി.വി എന്നിവർ സംസാരിച്ചു.

കോഴിക്കോട് ജില്ലയിൽ നെറ്റ് സീറോ കാർബ്ബൺ പദ്ധതി നടപ്പിലാക്കുന്ന 11 ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാണ്‌ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ കാർബ്ബൺ പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവർ ഉൾപ്പെട്ട സംഘം അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട വയനാടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചിരുന്നു.

ഗ്രാമ പഞ്ചായത്തിൽ ആദ്യഘട്ടത്തിൽ ഏറ്റെടുത്തു നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. അസിസ്റ്റൻ്റ് സെക്രട്ടറി ശ്രീലേഖ കെ.ആർ നന്ദി രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. കെ.പി അനിൽകുമാർ സ്വാഗതം പറഞ്ഞു.