വടകരയില്‍ മത്സ്യത്തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു


Advertisement

വടകര: ട്രെയിന്‍ തട്ടി വടകരയില്‍ മത്സ്യത്തൊഴിലാളി മരിച്ചു. കുരിയാടി കോയാന്റെ വളപ്പില്‍ കെ.വി രജീഷാണ് മരിച്ചത്. നാല്‍പ്പത്തി രണ്ട് വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.

Advertisement

റെയില്‍വേ അടിപ്പാത നിര്‍മ്മാണം നടക്കുന്ന പൂവാടന്‍ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. സമീപത്തെ മറ്റൊരു വഴിയിലൂടെ നടന്ന് റെയില്‍ പാത കടക്കുമ്പോഴാണ് ട്രെയിന്‍ തട്ടിയത്. തെറിച്ച് വീണ രജീഷിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പരേതനായ കെ.വി സഹദേവന്റെ മകനാണ്. അമ്മ: വിമല
വടകര പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Advertisement

Summary: Fisherman died in a train ccident atVadakara