തൃപ്പൂണിത്തറയില്‍ പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം; ഒരു മരണം, 16 പേര്‍ക്ക് പരിക്ക്, 25 വീടുകള്‍ക്ക് കേടുപാട്


കൊച്ചി: തൃപ്പൂണിത്തറയില്‍ പടക്കപ്പുരയ്ക്ക് തീപിടിച്ച് ഒരു മരണം. പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. തൃപ്പൂണിത്തുറ പുതിയകാവ് വടക്കപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കാണ് തീപിടിച്ചത്.

സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാല് പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും മറ്റുളളവരെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സ്‌ഫോടനത്തില്‍ 25 വീടുകള്‍ക്ക് കേടുപാടുകള്‍പറ്റിയിട്ടുണ്ട്. ഒരു വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങല്‍ സൂക്ഷിച്ചിടത്തേക്ക് വാഹനത്തില്‍ നിന്നും പടക്കങ്ങള്‍ ഇറക്കുന്നതിനിടെയാണ് അപകടം നടന്നത്.