വിയ്യൂരിൽ വിറക് പുരയ്ക്ക് തീ പിടിച്ചു; തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്


Advertisement

കൊയിലാണ്ടി: വിയ്യൂരിൽ വിറക് പുരയ്ക്ക് തീ പിടിച്ചു. കുന്നോത്ത് കരുണന്റെ വീട്ടിലെ വിറക് പുരയ്ക്കാണ് വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെ തീ പിടിച്ചത്.

Advertisement

കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തി മിസ്റ്റ് വാഹനത്തിലെ വെള്ളം ഉപയോഗിച്ചാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണയ്ക്കാനായി എത്തിയത്.

സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇ.എം, അരുൺ എസ്, അമൽരാജ് ഒ.കെ, ശ്രീരാഗ് എം.വി, ഷാജു കെ, സത്യൻ, ഹോംഗാർഡ് സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement
 
Advertisement