ഉള്ള്യേരി തണ്ണീര്‍മലയില്‍ വന്‍തീപിടിത്തം; തീപിടിച്ചത് കുറ്റിക്കാടുകള്‍ക്ക്
ഉള്ള്യേരി: ഉള്ള്യേരിയിലെ തണ്ണീര്‍മലയില്‍ വന്‍ തീപിടിത്തം. പഞ്ചായത്തിലെ 17, 18, 19 വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന തണ്ണീര്‍മലയില്‍ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. വാഹനം എത്താത്ത സ്ഥലം ആയതിനാല്‍ ഏറെ ബുദ്ധിമുട്ടി. ഫയര്‍ ബീറ്റര്‍ ഉപയോഗിച്ചാണ് തീയണച്ചത്.
കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ സി.കെ.മുരളീധരന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് ബി.കെ, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ രതീഷ്, ജാഹിര്‍, ജിനീഷ് കുമാര്‍, നിധിന്‍ രാജ്, ഹോം ഗാര്‍ഡ് രാമദാസ് എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.