ബാലുശ്ശേരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീ പിടിത്തം; തീ അണച്ചത് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സിന്റെ പരിശ്രമത്തിനൊടുവില്‍


Advertisement

ബാലുശ്ശേരി: ബാലുശ്ശേരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീ പിടിത്തം. ബാലുശ്ശേരി ടൗണിലുള്ള ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീ പിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീ പിടിത്തം.

Advertisement

വിവരം ലഭിച്ച ഉടന്‍ നരിക്കുനിയില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഉടന്‍ തന്നെ തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Advertisement

എയര്‍ കണ്ടീഷണറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടര്‍ന്നത് കെട്ടിടത്തിന്റെ പുറത്ത് നിന്നായതിനാല്‍ കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ല.

Advertisement