നടക്കാവിൽ ഗൃഹോപകരണ വിൽപ്പനശാലയിൽ വൻ തീപ്പിടുത്തം


കോഴിക്കോട്: നടക്കാവില്‍ ഗൃഹോപകരണ വില്‍പനശാലയില്‍ വൻ തീപ്പിടിത്തം. ബഹുനില കെട്ടിടത്തിലാണ് തീപ്പിടിച്ചത്. ഗോഡൗണില്‍ കാര്‍‍ഡ്ബോ‍‍‍ര്‍ഡ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടിത്തം ഉണ്ടായത്.

സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം. ആളപായമില്ല. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികളെ സുരക്ഷിത ഭാഗത്തേക്ക് മാറ്റി.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നതോടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. കോഴിക്കോട് ബീച്ച്‌, വെള്ളിമാടുകുന്ന് എന്നീ യൂണിറ്റുകളില്‍ നിന്ന് അഗ്നിരക്ഷാ വിഭാഗം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.