വടകര കോഫീഹൗസിന് സമീപം തീപ്പിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


വടകര: കോഫീഹൗസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടിത്തം. പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു തീപ്പിടിത്തം.

പറമ്പിന് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട് ആരൊക്കെയോ തീയിട്ടിരുന്നു. ഇതിൽ നിന്നാണ് പറമ്പിലെ ഉണങ്ങിയ പുല്ലപകൾക്ക് തീപിടിച്ചത്. തുടർന്ന് തീ പറമ്പ് മുഴുവാനായി വ്യാപിക്കുകയായിരുന്നു. സമീപത്തെ സ്കാനിംങ് സെന്റർ ജീവനക്കാർ തീ ഉയരുന്നത് കണ്ട് അ​ഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.

വടകര ഫയർ സ്റ്റേഷനിൽ നിന്നും അ​ഗ്നിരക്ഷാ സേനാം​ഗങ്ങളെത്തി ഉടൻ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തെ ട്രാൻസ്ഫോമറിലേക്ക് ഉൾപ്പടെ തീ എത്തുന്നത് തടയാനായി. സീനിയർ ഫയർ & റസ്ക്യു ഓഫീസർ അനീഷ് ഒയുടെ നേതൃത്വത്തിൽ റാഷിദ് എം.ടി, വിജീഷ് കെ.എം, സാരംഗ് എസ്.ആർ. റഷീദ്.കെ.പി, ആഷിക് പി, പ്രിയദർശനൻ, ശ്രീജിഷ് എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

Description: Fire breaks out near Vadakara Coffeehouse