കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം; തീ അണച്ച് നാട്ടുകാരും ഫയർ ഫോഴ്സും (വീഡിയോ കാണാം)


നടേരി: കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം. കാവുംവട്ടം മാപ്പിള സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന തെക്ക്-കിഴക്കൻ വെളിയണ്ണൂർ ചല്ലിയുടെ ഭാഗത്ത് ഇന്ന് ഉച്ചയോടെയാണ് തീപിടിച്ചത്. ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് തീ ആളിപ്പടർന്നു. തീ പിടിത്തത്തിൽ വയലരികിൽ ഉണ്ടായിരുന്ന പച്ചക്കറി കൃഷികൾക്ക് നാശം സംഭവിച്ചു.

ഉച്ചക്ക് ഒരുമണിയോടെയാണ് തീ ആളിപടർന്നത് ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൗൺസിലർമാരായ ഇന്ദിര ടീച്ചർ, എൻ.എസ്.വിഷ്ണു, ഫാസിൽ, ജമാൽ മാസ്റ്റർ എന്നിവർ സ്ഥലത്തെത്തി നേതൃത്വം നൽകി.

വീഡിയോ കാണാം: