അടിക്കാടിന് തീപിടിച്ചു; താമരശ്ശേരി ചുരത്തില്‍ തീപിടിത്തം


Advertisement

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ തീപിടിത്തം. ചുരത്തിലെ ഒന്നാം വളവില്‍ അടിക്കാടിന് തീപിടിക്കുകയായിരുന്നു.

Advertisement

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടന്‍ തന്നെ മുക്കത്തു നിന്നും അഗ്നിശമനസേനയുടെ ഒരു യൂണിറ്റ് സംഭവസ്ഥലത്തെത്തി തീയണച്ചു.

Advertisement

മുക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഖഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മായ നിപിന്‍ ദാസ്, അബ്ദുല്‍ ജലീല്‍, നിയാസ്, സനീഷ് പി. ചെറിയാന്‍, സി.എഫ്. ജോഷി, സിന്തില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.

Advertisement