പയ്യോളിയില്‍ ചലച്ചിത്ര ക്യാമ്പിന് തുടക്കമായി; പ്രദര്‍ശന ചിത്രങ്ങളും സമയക്രമവും അറിയാം


Advertisement

പയ്യോളി: ദ്വിദിന ചലച്ചിത്ര ക്യാമ്പിന് പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ക്യാമ്പ് ചലച്ചിത്ര നടനും നാടക സംവിധായകനുമായ ടി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

Advertisement

കേരള ചലച്ചിത്ര അക്കാദമി മൊണ്ടാഷ് ഫിലിം സൊസൈറ്റി പയ്യോളിയുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യ സംഘമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. യു.ഹേമന്ത് അധ്യക്ഷനായിരുന്നു.

Advertisement

ക്യാമ്പ് ഡയറക്ടറായ മഹമൂദ് മൂടാടി ക്യാമ്പിന്റെ ആമുഖം അവതരിപ്പിച്ചു. മേലടി മുഹമ്മദ്, പവിത്രന്‍.എന്‍ (സെക്രട്ടറി മൊണ്ടാഷ് ഫിലീം സൊസൈറ്റി) ആശംസ പ്രസംഗം നടത്തി. ചടങ്ങിന് ആര്‍.കെ.സതീഷ് (ചെയര്‍മാന്‍ സ്വാഗത സംഘം) സ്വാഗതവും, ജയന്‍ മൂരാട് നന്ദിയും പറഞ്ഞു.

Advertisement

ആദ്യ ചലച്ചിത്രം ഇ മ യൗ പ്രദര്‍ശിപ്പിച്ചു.

പ്രദര്‍ശന ചിത്രങ്ങള്‍ ഇന്ന്:

ഹെല്ലാരോ (ഗുജറാത്തി ഫിലിം): വൈകുന്നേരം മൂന്നിന്

റീസണ്‍: ആറുമണിക്ക്

ശനിയാഴ്ച

ജയ് ഭീം: രാവിലെ ഒമ്പതിന്

നൈറ്റ് & ഫോഗ് (ഫ്രഞ്ച് ഫിലിം): വൈകുന്നേരം മൂന്നിന്

ദ പിയാനിസ്റ്റ്: വൈകുന്നേരം അഞ്ചരയ്ക്ക്