കീഴൂര്‍ ശിവക്ഷേത്രത്തില്‍ ഇന്ന് വലിയവിളക്ക്; രാത്രി കാഞ്ഞിലശ്ശേരി സംഘത്തിന്റെ ഇരട്ടത്തായമ്പക


Advertisement

പയ്യോളി: കീഴൂര്‍ ശിവക്ഷേത്രം ആറാട്ടുത്സവത്തിന്റെ ഭാഗമായി ഇന്ന് വലിയവിളക്ക്. രാവിലെ പത്തുമണിക്ക് അക്ഷരശ്ലോകസദസ്സ്. വടകര അക്ഷരശ്ലോക കലാപരിഷത്ത്, പള്ളിക്കര കോടനാട്ടും കുളങ്ങര ക്ഷേത്രസമിതി, തോടന്നൂര്‍ കെ.എസ്.എസ്.പി.യു. സാംസ്‌കാരികവേദി, കീഴൂര്‍ ശിവക്ഷേത്ര അക്ഷരശ്ലോക സദസ്സ് എന്നിവര്‍ പങ്കെടുക്കും.

Advertisement

തുടര്‍ന്ന് പ്രസാദസദ്യ. 6.30ന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരും സംഘവും അവതരിപ്പിക്കുന്ന സാമ്പ്രദായിക് ഭജന്‍സ്, 9.30ന് കാഞ്ഞിലശ്ശേരി വിനോദ്, വിഷ്ണുപ്രസാദ് എന്നിവരുടെ ഇരട്ടത്തായമ്പക എന്നിവ ഉണ്ടാവും. തുടര്‍ന്ന് വിളക്കിനെഴുന്നള്ളിപ്പും നടക്കും.

Advertisement

അതേസമയം ആറാട്ടുത്സവത്തിന്റെ ഭാഗമായി നടത്തിയ കാഴ്ചശീവേലി ഭക്തര്‍ക്ക് നിര്‍വൃതിയായി. ദിവസവും രാവിലെയും വൈകീട്ടും കാഴ്ചശീവേലിയുണ്ടായിരുന്നു. കീഴൂര്‍ വാതില്‍കാപ്പവരുടെ തിടമ്പ് ആനപ്പുറത്തേറി ചെണ്ടമേളവുമായി ക്ഷേത്രത്തെ ചുറ്റുന്നതാണ് ശീവേലി. മൂന്നുതവണ ചുറ്റും. ഈസമയം ഭക്തര്‍ തൊഴുകൈകളും നാമജപവുമായി ആത്മനിര്‍വൃതികൊള്ളുന്നു.

Advertisement