വടകര മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു


മടപ്പള്ളി: ദേശീയപാതയിൽ മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മൂന്ന് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്. 

മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനികളായ ശ്രയ, ദേവിക, ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെ എൽ 56 വൈ 7567 നമ്പർ അയ്യപ്പൻ എന്ന പേരിലുള്ള ബസാണ് അപകടത്തിനിടയാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. ബസിലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന്‌ ബസ് ചോമ്പാല പോലീസ് കസ്റ്റഡിയിൽ എടുത്തു.