മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണു; താമരശ്ശേരിയിൽ മധ്യവയസ്കൻ മുങ്ങി മരിച്ചു


Advertisement

താമരശേരി: മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു. ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കൽ മുരുകൻ (50) ആണ് മരിച്ചത്. താമരശേരി അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപം പുഴയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

Advertisement

മകനും ബന്ധുവിനുമൊപ്പം പുഴയിൽ മീൻ പിടിക്കാൻ എത്തിയതായിരുന്നു. മീൻപിടുത്തത്തിനിടെ അശ്രദ്ധമായി വെള്ളത്തിൽ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് മുരുകനെ കരയ്ക്ക് എത്തിച്ചത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement
Advertisement

Summary: Fell into river while fishing; Middle-aged man drowned in Thamarassery