അരലക്ഷത്തിനു മുകളില്‍ ശമ്പളം; ഫെഡറല്‍ ബാങ്കില്‍ ഒഴിവുകള്‍: ഉടന്‍ അപേക്ഷിക്കൂ


ഫെഡറല്‍ ബാങ്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ മാനേജ്‌മെന്റ് ഓഫീസര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ ക്ലാസുകളിലും അറുപത് ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ടായിരിക്കണം. അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ് 23 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ശമ്പളനിരക്ക് 36,000-63,840 രൂപ. വിവിധ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പ്രതിമാസം 58,500 രൂപ ശമ്പളം ലഭിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഇന്റര്‍വ്യൂ കേന്ദ്രങ്ങളായിരിക്കും.

അപേക്ഷിക്കുന്നവര്‍ ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം. 1.5.2022ല്‍ ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്. 1995 മേയ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 32 വയസ്.


ഫെഡറല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.federalbank.co.in വഴി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് അസസ്‌മെന്റ്, ഗ്രൂപ്പ ചര്‍ച്ച, റോബോട്ടിക് ഇന്റര്‍വ്യൂ, പേഴ്‌സനല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഫെഡറല്‍ ബാങ്കിന്റെ ഇന്ത്യയിലെ ഏത് ബ്രാഞ്ചിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.