കൊളസ്‌ട്രോള്‍ കൂടുമെന്ന പേടിയുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദ്രോഗം സ്‌ട്രോക്ക് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ലളിതമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കഴിയും.
മോണോസാച്വറേറ്റഡ് ഫാറ്റിന്റെ അളവ് വര്‍ധിപ്പിക്കുക:
ആരോഗ്യത്തിന് ഗുണകരമായ ഫാറ്റാണിത്. ഒലിവ്, അവാക്കാഡോ, നട്‌സ്, നിലങ്കടല, ബദാം തുടങ്ങിയില്‍ ധാരാണം മോണോ സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്.
ട്രാന്‍സ് ഫാറ്റ് ഒഴിവാക്കുക:
ട്രാന്‍സ് ഫാറ്റുകള്‍ ആരോഗ്യത്തിന് ദോഷകരമാണ്. പിസ, പൊരിച്ച ഭക്ഷണങ്ങള്‍ എന്നിവ ട്രാന്‍സ് ഫാറ്റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്.
വ്യായാമം ചെയ്യുക:
ദിവസവും വ്യായാമം ചെയ്യുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ (എച്ച്.ഡി.എല്‍) വര്‍ധിപ്പിക്കാനും സഹായിക്കും. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
പുകവലി ഒഴിവാക്കുക:
പുകവലി കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. പുകവലി ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
മദ്യപാനം കുറയ്ക്കുക:
ആഴ്ചയില്‍ 2-3 ഡ്രിങ്കില്‍ കൂടാന്‍ പാടില്ല. ആല്‍ക്കഹോള്‍ കൂടുതലായി ശരീരത്തിലെത്തുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ അടക്കം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.
നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
നാരുവര്‍ഗങ്ങള്‍ ധാരാളം അടങ്ങിയ ഓട്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുക. ഇത് ശരീരത്തില്‍ നിന്നും കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യും.
ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്തുക
അമിതവണ്ണം ചീത്ത കൊളസ്‌ട്രോളിന്റെ വര്‍ധനവിന് കാരണമാകും. അഞ്ച് കിലോ ഭാരം അധികമാണെങ്കില്‍ കൂടി അത് കൊളസ്‌ട്രോളിന്റെ അളവില്‍ വലിയ വ്യത്യാസമുണ്ടാക്കും. അതുകൊണ്ട് ആരോഗ്യകരമായ ഭാരം നിലനിര്‍ത്തിക്കൊണ്ടുപോകുക.