മാഹിയിൽ മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു


Advertisement

മാഹി: മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മാഹി കുഞ്ഞിപ്പള്ളി വി.കെ ഹൗസില്‍ നീലോത്ത് ഫസല്‍ (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു മകള്‍ നെസ് ഫസലിൻ്റെയും, കണ്ണൂർ സ്വദേശി മുബഷിർ ബഷീറിൻ്റെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അതിനിടെ വീട്ടിലെത്തിയ വരനെയും ബന്ധുക്കളെയും സ്വീകരിക്കുന്നതിനിടയില്‍ ഫസല്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Advertisement

ഉടൻ മാഹി ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫസലിന്റെ ജ്യേഷ്ഠ സഹോദരനാണ് പിന്നീട് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തത്. വിവാഹശേഷമാണ് മരണ വിവരം പുറത്തുവിട്ടത്.

Advertisement

ഫസലിന്റെ ഭാര്യ: വി.കെ വാഹിദ ഫസർ. മക്കള്‍: നിസവാ, നെസ. മരുമക്കള്‍: അബൂബക്കർ, മുബഷിർ. സഹോദരങ്ങള്‍: മറിയു, മൂസക്കുട്ടി, ആരിഫ, നൗഫല്‍, ഫാത്തിമ, പരേതയായ സുബൈദ.

Summary: Father collapsed and died on his daughter’s wedding day in Mahi