കർഷകദിനം വിപുലമായ ആഘോഷങ്ങളോടെ; കൊയിലാണ്ടി നഗരസഭാതല സംഘാടക സമിതി രൂപീകരിച്ചു


കൊയിലാണ്ടി: ചിങ്ങം ഒന്ന് കർഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊയിലാണ്ടി നഗരസഭ കൃഷിഭവന്റെയും നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. ഇരുപതാം വാർഡിൽ നടന്ന യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി വിദ്യ ദിനാചരണത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.

നഗരസഭ നന്മകേരസമിതി ഭാരവാഹികളായ പി കെ അജയൻ, കുഞ്ഞമ്മദ്, ഷംസുദ്ദീൻ, രാഘവൻ, രൂപ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർ എൻ എസ് വിഷ്ണു സ്വാഗതവും നഗരസഭ സിഡിഎസ് വൈസ് ചെയർപേഴ്സൺ സുധിന നന്ദിയും പറഞ്ഞു.

യോ​ഗത്തിൽ 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. എൻ എസ് വിഷ്ണു ചെയർമാൻ, വിശ്വനാഥൻ കെ കൺവീനറർ, കെ എം ജയ വൈസ് ചെയർപേഴ്സൺ, കുഞ്ഞായൻ ജോ. കൺവീനർ, എൻ കെ അബ്ദുൾ അസീസ് ട്രഷററുമാണ്.

Summary: Farmers’ Day celebrations Koyilandy Municipality level organizing committee has been formed.