പ്രശസ്ത നർത്തകി ഭവാനി ചെല്ലപ്പൻ അന്തരിച്ചു


കോട്ടയം: പ്രശസ്ത നര്‍ത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. കുമാരനല്ലൂരിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം.

പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പന്റെ ഭാര്യയാണ്. ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ്‌. കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്ന് ബഹുമതികളും ലഭിച്ചിട്ടുണ്ട്.

1952ല്‍ ഭാരതീയ നൃത്ത കലാലയം എന്ന പേരില്‍ നൃത്ത വിദ്യാലയം ആരംഭിച്ചു. സിനിമാ-സീരിയില്‍ രംഗത്തെ പ്രമുരടക്കം നിരവധി പേരാണ് ഇവിടെ നിന്നും നൃത്തം പഠിച്ചത്.